അരീക്കാട്: മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസ്സാന്നിധ്യമായിരുന്ന കുന്നത്ത് മൊയ്തീൻ (കണ്ണാടി മൊയ്തീൻ -77) നിര്യാതനായി. മുസ് ലിം ലീഗ് രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡന്റ്, അരീക്കാട് ടൗൺ പ്രസിഡന്റ്, അരീക്കാട് ടൗൺ റിലീഫ് കമ്മിറ്റി പ്രസിഡന്റ്, ചെറുവണ്ണൂർ -നല്ലളം മേഖല ട്രഷറർ, ബേപ്പൂർ മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല മുസ് ലിം ലീഗ് കൗൺസിൽ അംഗം, കോട്ടുപ്പള്ളി മഹല്ല് പ്രസിഡന്റ്, മൂന്നു തവണ ചെറുവണ്ണൂർ -നല്ലളം പഞ്ചായത്ത് അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ബിച്ചാമി. മക്കൾ: ഫൈസൽ, സാദിഖലി, ജുഷായിദ, ഷെമീമ. മരുമക്കൾ: ഫൈസൽ (കരുവൻതിരുത്തി), അഷറഫ് (കക്കോടി), സുബീന, ആമിനത്ത് രഹില.