നടക്കാവ്: വലിയങ്ങാടി സമീന ട്രേഡേഴ്സ് ഉടമ കുളങ്ങരകണ്ടി പി.വി. ഇമ്പിച്ചി കോയ (ബിച്ചു -81) നടക്കാവ് ഡേ മാർട്ടിന് സമീപം ബിജാസ് വസതിയിൽ നിര്യാതനായി. ഭാര്യ: പുതിയറ മാളിയേക്കൽ ജമീല. മക്കൾ: ഷാജിത് ആലം (സമീന ട്രേഡേഴ്സ്), ഷമീന റോസ്, ഷാനിബ റോസ്. മരുമക്കൾ: ഉമർ ഫാറൂഖ് മാനോളി, ഹാതിം മുഹമ്മദ് (ക്യാപ് ഇൻഡക്സ്), ശഹറുസാദ്. സഹോദരങ്ങൾ: ജമീല, പരേതരായ പി.വി. മുഹമ്മദ് കോയ (ഡിലൈറ്റ്), പി.വി. ഉമ്മർ കോയ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.