അത്തോളി: മത്സ്യകൃഷി ദേശീയ അവാർഡ് ജേതാവും ഗോവിന്ദനല്ലൂർ ക്ഷേത്ര നവീകരണ കമ്മിറ്റി കൺവീനറുമായ വേളൂർ കൂടുത്തംകണ്ടി നാലുപുരക്കൽ മനോജ് കുമാർ (59) നിര്യാതനായി. 2011ൽ മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകൾക്ക് കേന്ദ്രസ്ഥാപനമായ എ.ഐ.എസ്.ആറിന്റെ അംഗീകാരവും 2012ൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരവും ലഭിച്ചിരുന്നു. 2020ൽ മികച്ച ഓരുജല കർഷകനുള്ള സംസ്ഥാന അവാർഡും ജില്ല കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ അവാർഡും ലഭിച്ചു. ഭാര്യ: സുനിത. സഹോദരങ്ങൾ: മീനാ കുമാരി, വിജയ ലക്ഷ്മി, രാജീവൻ, ശുഭ ലക്ഷ്മി, ഷർമിള, സന്തോഷ് കുമാർ.\