എടക്കാട്: കുന്നത്ത് പള്ളിക്ക് സമീപം സീനത്ത് മൻസിലിലെ മങ്കിയിൽ അബ്ദുൽ അസീസ് (70) മാഹി ചാലക്കരയിൽ നിര്യാതനായി. പരേതരായ കോട്ടയിൽ ഖാദർ-മങ്കിയിൽ സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന ചാലക്കര. മക്കൾ: സവാദ്, ഫസൽ, നയീമ, നാജി. സഹോദരങ്ങൾ: ബീവി, പരേതരായ അബ്ദുറഹീം, ഹസ്സൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ചാലക്കരയിൽ.