നിലമ്പൂർ: തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽനിന്നു വീണുമരിച്ചു. ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൽ ചോല നഗറിലെ ഓമനയുടെ ഭർത്താവ് വേണുവാണ് (41) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പന്തീരായിരം ഉൾവനത്തിൽ കൂറ്റൻ മരത്തിൽ കയറി തേൻ എടുത്ത് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.
ചുങ്കത്തറ സ്വദേശിയായ വേണു ഇപ്പോൾ പ്ലാക്കൽ ചോലയിലാണ് താമസം.