പട്ടാമ്പി: കെ.സി.ഇ.യു സ്ഥാപക നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഷൊർണൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറിയും സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മൂർക്കനാട്ട് പറയരുകുണ്ടിൽ മൊയ്തു (82) നിര്യാതനായി.
മങ്കട നിയോജക മണ്ഡലത്തിൽ കെ.പി.എ മജീദിനെതിരെ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഉമ്മുകുൽസു. മക്കൾ: സലീന, അജ്മൽ, മുഹമ്മദ് ഇഖ്ബാൽ, വാലന്റീന. മരുമക്കൾ: കുഞ്ഞയമു, സിന്ധു, കുഞ്ഞുമോൾ, പരേതനായ മുഹ്സിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് മൂർക്കനാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.