ആലത്തൂർ: നിയന്ത്രണംവിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് ദാരുണാന്ത്യം. തെന്നിലാപുരം കിഴക്കേത്തറയിൽ പരേതനായ വേലായുധന്റെ മകൻ കണ്ണനാണ് (58) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ തെന്നിലാപുരം കിഴക്കേത്തറ പീടികമൊക്കിലായിരുന്നു അപകടം. ഇവിടെ പെട്ടിക്കടയിൽ ചായക്കച്ചവടം നടത്തുന്ന കണ്ണൻ കടക്കു മുന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കണ്ണനെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ഗുരുവായൂരിൽനിന്ന് കൊടുവായൂരിലേക്കു പോയ കാറാണ് അപകടമുണ്ടാക്കിയത്.
മാതാവ്: ലീല. ഭാര്യ: കനകലത. മക്കൾ: ഗിരീഷ്മ, രേഷ്മ, രശ്മി. മരുമക്കൾ: പ്രശാന്ത്, ഷാജി, സജേഷ്. സഹോദരങ്ങൾ: രാജൻ, പുഷ്പ, ബിജു.