എകരൂൽ: വള്ളിയോത്ത് കല്ലുവെട്ടുംകണ്ടി ആദ്യകാല പത്ര ഏജന്റായിരുന്ന പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: ബഷീർ, അഷ്റഫ് (ഖത്തർ), സുബൈദ, അബ്ദുസ്സലാം (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഷാജിർ (ജിദ്ദ). മരുമക്കൾ: ഇമ്പിച്ചി ആലി (കൊട്ടാരമുക്ക്, കൂട്ടാലിട), ഷറീജ (കക്കഞ്ചേരി), സഫീന (ഇയ്യാട്), റഫീന (കിനാലൂർ). സഹോദരങ്ങൾ: അഹമ്മദ് കോയ മാസ്റ്റർ (കാരക്കുന്നത്ത്), പരേതരായ അബ്ദുറഹ്മാൻ, കുട്ടൂസ, ഖദീജ (മൂവരും കാരക്കുന്നത്ത്), ആയിഷ (എം.എം പറമ്പ്).