ഏഴിലോട്: കുഞ്ഞിമംഗലം തെരുവിലെ സോഷ്യലിസ്റ്റ് നേതാവും പാരമ്പര്യ വൈദ്യനുമായ മാടായി കുമാരൻ വൈദ്യർ (94) നിര്യാതനായി. കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. അടിയന്തരാവസ്ഥക്കാലത്ത് പീഡനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. ഭാര്യ: പരേതയായ കാവിന്നരികത്ത് യശോദ. മക്കൾ: ലളിത, ജയകുമാർ (അബൂദബി), സുരേഷ് കുമാർ (വൈദ്യർതെരു), ലതിക, അനിൽകുമാർ (ദുബൈ). മരുമക്കൾ: ചന്ദ്രൻ മാട്ടൂൽ, റീന ജയൻ, സ്മിത സുരേഷ്, വിജില അനിൽ, പരേതനായ കരുണാകരൻ (തെരു). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.