ബേപ്പൂർ: നടുവട്ടം തട്ടാടത്തും കാവ് സ്കൂൾ റോഡ് കണ്ണടത്ത് പള്ളിക്ക് സമീപം പൊങ്ങിലോട്ട് വയൽ മുഹമ്മദ് (കോയമോൻ -78) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: മുനീറ, മുജീബ്റഹ്മാൻ, ഹാരിസ്. മരുമക്കൾ: റുഖിയ, റഹ്മത്ത്. സഹോദരങ്ങൾ: ഹനീഫ, റസാഖ്, ലത്തീഫ്, സുഹറാബി, ബീവി, പരേതരായ നസീർ, ഖദീജബി, ഇമ്മാച്ചൈ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കണ്ണടത്ത് പള്ളിയിലും,10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിലും നടക്കും.