പയ്യന്നൂർ: മണിയറ പൂമാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ നർത്തകനും തച്ചുശാസ്ത്ര വിദഗ്ദ്ധനുമായ വടക്കിനിയിൽ മാധവൻ വെളിച്ചപ്പാടൻ (88) നിര്യാതനായി. എഴുപത് വർഷമായി പൂമാലക്കാവിൽ പുതിയ ഭഗവതിയുടെ നർത്തകനായിരുന്നു. മണിയറ നെല്ലൂർ തറവാട്ടിൽനിന്ന് പട്ടും വളയും സ്വീകരിച്ചാണ് ആചാരപ്പെട്ടത്. ഭാര്യ: വി. ചന്ദ്രമതി. മക്കൾ: വി. സുജാത, വി. പ്രകാശൻ, പ്രശാന്തൻ, പ്രസീത, പരേതയായ ലത. മരുമക്കൾ: സന്ധ്യ (ചൊവ്വ), രതി (കാഞ്ഞങ്ങാട്), സുരേഷ് ബാബു (ബക്കളം), പരേതനായ പ്രഭാകരൻ (മണൽ). സഹോദരങ്ങൾ: പരേതരായ വി. നാരായണി, കേശവൻ, രാമൻ. സഞ്ചയനം ഞായറാഴ്ച.