കൂനഞ്ചേരി: ദീർഘകാലം ഒമാൻ ബുറൈമി പ്രവാസിയായിരുന്ന കൂനഞ്ചേരി ചാലിൽ കോയാലി (72) നിര്യാതനായി. പരേതരായ അമ്മായിക്കണ്ടി ആലിക്കുട്ടി -ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന (കണ്ണങ്കോട്). മക്കൾ: ആഷിഖ് (ഖത്തർ), റുഖിയ, ഹൈറുന്നിസ, ആരിഫ. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ (ചെറുവണ്ണൂർ), അബ്ദുറഷീദ് (ഇയ്യാട്), മൻസൂർ (പൂനത്ത്), സുബിന (കക്കഞ്ചേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ മുസ്ലിയാർ (ഡി.എൻ.എ കോളജ് ചെയർമാൻ), പരേതരായ മുഹമ്മദ് ഹാജി, അബൂബക്കർ, അബ്ദുള്ള.