കണ്ണമംഗലം: എടക്കാപറമ്പ് നടുത്തൊടുവിൽ പരേതനായ അരീക്കൻ വലിയ മുഹമ്മദിന്റെ മകളും പഴേരി ബീരാൻ കുട്ടിയുടെ (നടുക്കര) ഭാര്യയുമായ അരീക്കൻ ആച്ചുമ്മ (76) നിര്യാതയായി. മക്കൾ: വി. മുഹമ്മദ് ബഷീർ (എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി അംഗം), ഉമ്മുഹബീബ പഴേരി. മരുമക്കൾ: അബ്ദുൽ അസീസ് പൂക്കാടൻ (വരപ്പാറ), ആരിഫ (കക്കാട്).