അഞ്ചൽ: അഞ്ചലിലെ പ്രമുഖ വ്യാപാരി പേഴുവിള വീട്ടിൽ എം.പി. ഷംസുദ്ദീൻ (85) നിര്യാതനായി. അഞ്ചൽ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, മുസ്ലിം ലീഗ് മുൻ നിയോജക മണ്ഡലം സെക്രട്ടറി, ജില്ല പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: റബിയത്ത് ബീവി. മക്കൾ: ഷൈജു, ഷഹീം, ഷാനിഫ, ഷാൻ. മരുമക്കൾ: ഷീജ, ഷാജിന, എ.എസ്. സലീം, റജൂല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് അഞ്ചൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.