മഞ്ചേരി: മുസ്ലിം ലീഗ് നേതാവ് ഗഫൂർ ആമയൂർ (57) നിര്യാതനായി. കാരകുന്ന് ആമയൂർ സ്വദേശിയാണ്. യൂത്ത് ലീഗ് മുൻ ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് മെംബർ, എസ്.ടി.യു ഭാരവാഹി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, കാരകുന്ന്, ചെങ്ങര സ്കൂളുകളിൽ പി.ടി.എ പ്രസിഡന്റ്, തൃക്കലങ്ങോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഏറനാട് സർക്കിൾ സഹകരണ യൂനിയൻ മെംബർ, ആമയൂർ യുവജന ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജമീല. മക്കൾ: സഫ്ന, റിഫ്ന, ഹസ്ന, ഫിദ മോൾ, മുഹമ്മദ് ഫലാഹ്. മരുമക്കൾ: ഫിറോസ് (കാട്ടുമുണ്ട), ജസീർ (തിരൂർക്കാട്), മുർഷിദ് (കെ.ഇ.എൽ ജീവനക്കാരൻ, പെരിന്തൽമണ്ണ).