താനൂർ: പുത്തൻതെരു കമ്പനിപ്പടി സ്വദേശിയും കുമാരൻപടിയിൽ താമസക്കാരനുമായ ഇല്ലത്ത് പറമ്പിൽ മുഹമ്മദ് ഫാറൂഖ് (34) യു.എ.ഇയിൽ നിര്യാതനായി. യു.എ.ഇയിലെ സെഞ്ച്വറി എക്സ്പ്രസ് കൊറിയർ എന്ന സ്ഥാപനത്തിലെ സെയിൽസ് ഓഫിസറായിരുന്നു. മാതാവ്: റഹ്മത്തുന്നീസ. ഭാര്യ: ഹസനത്ത്. സഹോദരങ്ങൾ: മുഹമ്മദ് ഹാഷിം (മാസ് മൊബൈൽ, തിരൂർ), ഉമ്മുഹബീബ, അബ്ദുറഹ്മാൻ. മൃതദേഹം ചൊവ്വാഴ്ച കാലത്ത് നാട്ടിലെത്തിച്ച് കോരങ്ങത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.