കടന്നപ്പള്ളി: പിലിക്കോട്ടെ പരേതരായ മടയമ്പത്ത് ചവിണിയന്റെയും മാരാങ്കാവിൽ കല്യാണിയുടെയും മകൻ കടന്നപ്പള്ളി കോട്ടത്തുംചാലിലെ മടയമ്പത്ത് കൃഷ്ണൻ (72) നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനും സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗവുമാണ്. ഭാര്യ: പി. ജാനകി (റിട്ട. ജീവനക്കാരി ആരോഗ്യ വകുപ്പ്). മക്കൾ: രേഖ (ഹെൽത്ത് ഇൻസ്പെക്ടർ പയ്യന്നൂർ മുനിസിപ്പാലിറ്റി), രശ്മി, രേഷ്മ. മരുമക്കൾ: സുരേഷ് ഏഴോം (റിട്ട. ആർമി), സുഗുണൻ പറവൂർ (ദുബൈ), പരേതനായ ടി.വി. രമേശൻ (അന്നൂർ). സഹോദരങ്ങൾ: എം. ഭാസ്കരൻ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം), യശോദ (റിട്ട. അധ്യാപിക ടെക്നിക്കൽ ഹൈസ്കൂൾ), ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), മാധവി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ചന്ദ്രൻ (ബി.എസ്.എൻ.എൽ), ഓമന, പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമൻ (റിട്ട. പോസ്റ്റുമാൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കടന്നപ്പള്ളി തെക്കേക്കര സമുദായ ശ്മശാനത്തിൽ.