വെള്ളിപ്പറമ്പ്: സീരിയൽ -സിനിമ-നാടക നടൻ അനീഷ് നാട്യാലയ (55) നിര്യാതനായി. നാട്യാലയ നൃത്തവിദ്യാലയത്തിന്റെയും പ്രഫഷനൽ നാടക ട്രൂപ്പിന്റെയും ഉടമയായിരുന്നു. നടിയും നർത്തകിയുമായ പ്രമീളയാണ് ഭാര്യ. മക്കൾ: അപർണ ശബിൻ ബാബു, അമൃത ശ്രീജിത്ത്, അശ്വതി.സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.