പയോളി: റിട്ട. സബ് ഇൻസ്പെക്ടറും പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജില്ല ഫാർമേഴ്സ് വെൽഫെയർ കോഓപ് സൊസൈറ്റി ഡയറക്ടറും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ (62) നിര്യാതനായി. ഭാര്യ: ബീന (ടീച്ചർ, സി.കെ.ജി ഹൈസ്കൂൾ ചിങ്ങപുരം). മക്കൾ: വിഷ്ണു സാഗർ (ദുബൈ), കൃഷ്ണപ്രിയ. മരുമകൾ: അഖില. സഹോദരങ്ങൾ: മോഹനൻ മാസ്റ്റർ, ശൈലജ, ജയന്തി, മീറ.