കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിലെ പരേതനായ കയനാട്ടത്ത് പര്യയി ഹാജിയുടെ ഭാര്യ പുതിയപുരയിൽ ആയിഷ ഹജ്ജുമ്മ (78) നിര്യാതയായി. ഇവരുടെ മകളും മൊകേരിയിലെ പരേതനായ എൻ.പി.കെ. ഫൈസിയുടെ ഭാര്യയുമായ സുലൈഖ (54) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. മറ്റു മക്കൾ: ഹമീദ്, ബഷീർ, റാബിയ, ഹാരിസ് (അജ്മാൻ കെ.എം.സി.സി ജില്ല സെക്രട്ടറി). മറ്റു മരുമക്കൾ: കുഞ്ഞമ്മത് കുന്നുമ്മൽ, സുഹറ അരൂർ, സൗദ ദേവർകോവിൽ, ജസീല കോടിയൂറ. സഹോദരങ്ങൾ: ഫാത്തിമ, സൂപ്പി ഹാജി അത്തനാണ്ടി, പരേതരായ അമ്മത് ഹാജി, മറിയം ഹജ്ജുമ്മ.