പയ്യന്നൂർ: റിട്ട. യൂത്ത് വെൽഫെയർ ഓഫിസറും ജില്ലയിലെ കായിക രംഗത്തെ പ്രമുഖനുമായ പയ്യന്നൂർ അന്നൂരിലെ വി.എം. ദാമോദരൻ മാസ്റ്റർ (83) നിര്യാതനായി. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റായി പ്രവർത്തിച്ചുവരുകയായിരുന്നു.
പയ്യന്നൂർ കോസ്മോപൊളിറ്റൻ ക്ലബ് സെക്രട്ടറി, വെറ്ററൻസ് സ്പോർട്സ് മെൻസ് ഫോറം പ്രസിഡന്റ്, ജില്ല കബഡി അസോസിയേഷൻ സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം അംഗം, ടൗൺ സ്പോർട്സ് ക്ലബ് പ്രസിഡന്റ്, ജില്ല മാസ്റ്റേർസ് അത് ലറ്റിക് അസോസിയേഷൻ പാട്രൺ, പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ്, അന്നൂർ കേളപ്പൻ സർവിസ് സെന്റർ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ സേവനം നടത്തിവരുകയായിരുന്നു. കോറോത്ത് കിഴക്കെക്കര വണ്ണാടിൽ നാരായണ പൊതുവാളുടെയും കാറമേൽ വെള്ളോറ മാത്തിലെ വീട്ടിൽ ചിരിയമ്മയുടെയും മകനാണ്. ഭാര്യ: വണ്ണാടിൽ സരോജിനി. മക്കൾ: വി. ബിന്ദു (അധ്യാപിക, എടച്ചാക്കൈ എ.എൽ.പി സ്കൂൾ), വി. ഇന്ദുകല (കാനഡ). മരുമക്കൾ: ടി.സി.വി. മനോജ് (ഗൾഫ്), റെജി നായർ (കാനഡ). സഹോദരങ്ങൾ: വി.എം. നാരായണൻ, നാരായണി അമ്മ (ഇരുവരും തായിനേരി), ശാന്ത (തിമിരി), പരേതരായ രാഘവ പൊതുവാൾ, പത്മനാഭൻ.