ആലിപ്പറമ്പ്: കളരിപ്പടിയിലെ കരയ്ക്കാത്ത് വിമലന് (59) നിര്യാതനായി. കെ.എസ്.ഇ.ബി ഓവർസിയർ ആയി വിരമിച്ചതാണ്. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പെരിന്തല്‍മണ്ണ ഡിവിഷന് ജോയന്റ് സെക്രട്ടറി, സി.പി.എം ആലിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം, കേരള കര്‍ഷക തൊഴിലാളി യൂനിയന്‍ ആലിപ്പറമ്പ് വില്ലേജ് സെക്രട്ടറി, പ്രസിഡന്റ്, പട്ടികജാതി ക്ഷേമസമിതി ആലിപ്പറമ്പ് വില്ലേജ് കമ്മിറ്റി അംഗം, ആലിപ്പറമ്പ് റൂറല്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിതാവ്: പരേതനായ യക്കന്‍. മാതാവ്: യക്കി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: വിനീഷ്, വൃന്ദ, വിനീത. മരുമക്കള്‍: രാജേഷ്, വിഷ്ണു. സഹോദരങ്ങള്‍: വിജയലക്ഷ്മി, കല്യാണിക്കുട്ടി, സുശീല, അനില്‍, സുനില്‍.