കൽപറ്റ: പിണങ്ങോട് റോഡിൽ താമസിക്കുന്ന വട്ടക്കാരി വീട്ടിൽ പി.സി. ആയിഷ ഹജ്ജുമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടക്കാരി മമ്മദ്. മക്കൾ: ഫാത്തിമ, സൈനബ, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, ഹംസ, മുസ്തഫ, സക്കീറ. മരുമക്കൾ: പരേതനായ കെ.ഇ. അബു (മുട്ടിൽ), ഇ.എം. അബ്ദുൽ കാദർ (അഗസ്ത്യൻ മുഴി, മുക്കം), അറക്കൽ കദീജ (കൽപറ്റ), കല്ലങ്കോടൻ നഫീസ (കൽപറ്റ), മഞ്ചേരി വീട്ടിൽ സൈനബ (കൈതക്കൽ), ചാത്തോത്ത് മാവുള്ളതിൽ സുലൈഖ (കൽപറ്റ), കെ.പി. അസീസ് (കൽപറ്റ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൽപറ്റ ജുമാമസ്ജിദിൽ.