പിണങ്ങോട്: പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസിയായിരുന്ന വെണ്ണിയോട് കുറുമ്പാലകോട്ട സ്വദേശി രാമഭദ്രൻ (സോമൻ -75) നിര്യാതനായി. 2023 സെപ്റ്റംബർ ഏഴിനാണ് ഇദ്ദേഹം പീസ് വില്ലേജ് കുടുംബാംഗമായത്. കൊല്ലം ജില്ലയിലെ തേവള്ളി മതിലിൽ കളിയിക്കൽ മാധവൻ പണിക്കരുടെയും കൗസല്യയുടെയും മകനാണ്. വെണ്ണിയോട്ടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് മൃതദേഹം വെണ്ണിയോട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.