തൃക്കരിപ്പൂർ: മുള്ളേരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ തൃക്കരിപ്പൂർ കഞ്ചിയിലെ എ. കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. കോൺഗ്രസ് നേതാവും വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ഗവ. ഗ്രാജ്വേറ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി, കന്നുവീട് കടപ്പുറം കലാസമിതി, നാടകപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എൻ. വത്സല (റിട്ട. അധ്യാപിക, കൈകോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഹൈസ്കൂൾ). മക്കൾ: ഹൃദ്യ, ഡോ. ശിൽപ, ഹർഷ. മരുമക്കൾ: പി.വി. ഷാനജ് നീലേശ്വരം (അസി. എൻജിനീയർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), ഡോ. വി.പി. ജ്യോതിസ് വടകര (വെറ്ററിനറി സർജൻ, വളപട്ടണം), മിഥുൻ ഗോപാൽ തളിപ്പറമ്പ് (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ഭവാനി (കന്നുവീട് കടപ്പുറം), പരേതനായ കുമാരൻ (ഒളവറ).