ചെർപ്പുളശ്ശേരി: മാങ്ങോട് കൊണ്ടിയം പുറത്ത് പരേതനായ കൃഷ്ണ തരകന്റെ മകൻ രമേഷ് കുമാർ (53) നിര്യാതനായി.
മാങ്ങോട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. സി.പി.എം മാങ്ങോട് ലോക്കൽ കമ്മിറ്റി അംഗമായും തൃക്കടീരി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായും പ്രവർത്തിച്ചിരുന്നു.
മാതാവ്: മീനാക്ഷിയമ്മ. ഭാര്യ: ശ്രീലത. മക്കൾ: അഞ്ജലി, അർജുൻ കൃഷ്ണ. സഹോദരങ്ങൾ: രാജേശ്വരി, ലെനിൻ ഗോപകുമാർ, പരേതനായ രാമചന്ദ്രൻ.