കാലിച്ചാനടുക്കം: എൻ.സി.പി (എസ്) കാസർകോട് ജില്ല ട്രഷറർ ബെന്നി നാഗമറ്റത്തിന്റെ ഭാര്യ മിനി മോൾ ബെന്നി (52) നിര്യാതയായി. ലണ്ടനിൽ ഗവ. ഹോസ്പിറ്റലിൽ 20 വർഷമായി ഓപറേഷൻ തിയറ്റർ സ്റ്റാഫ് നഴ്സ് ആയിരുന്നു. കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിലെ അഗസ്റ്റിൻ -മേരി ദമ്പതികളുടെ മകളാണ്. മക്കൾ: ഡേവിഡ് വർക്കി, സാമുവൽ വർക്കി (ഇരുവരും പനത്തടി സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ). സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽനിന്ന് ആരംഭിച്ച് കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ദേവാലയം സെമിത്തേരിയിൽ നടക്കും.