കാഞ്ഞങ്ങാട്: യുവതി കുഴഞ്ഞുവീണ് മരിച്ചു. പനയാൽപൊടി പള്ളത്തെ അനിരുദ്ധന്റെ ഭാര്യ കെ. സൗമ്യ (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൊടിപ്പള്ളത്തെ ഭർത്താവിന്റെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചെർക്കള പാടിയിനെല്ലിക്കട്ടയിലെ നരസിംഹനായകിന്റെ മകളാണ്.