പാനൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക സമിതി അംഗവും പുല്ലൂക്കര മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗവുമായ പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളിക്ക് സമീപം പുതുശ്ശേരിയിൽ താമസിക്കുന്ന സീവാലിൽ മമ്മി (69) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. പരേതരായ സീവാലിൽ മമ്മദിന്റെയും ആമിനയുടെയും മകനാണ്. പുല്ലൂക്കര കൊച്ചിയങ്ങാടി നൂറുൽ ഇസ്ലാം സംഘം പ്രസിഡന്റ്, പ്രവാസി ലീഗ് പാനൂർ മുനിസിപ്പൽ പ്രസിഡന്റ്, മുസ്ലിം ലീഗ് പുല്ലൂക്കര ശാഖ പ്രസിഡന്റ്, പുല്ലൂക്കര മഹല്ല് ജമാഅത്ത് കമ്മിറ്റി പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കദീശ. മക്കൾ: ആയിശ (ദുബൈ), അമീറ, അനീസ, അനസ് (അബൂദബി). മരുമക്കൾ: അബ്ദുസ്സമദ് വലിയപറമ്പത്ത് (കല്ലിക്കണ്ടി), അസ്ലം മത്തത്ത്, മുസ്തഫ അറക്കൽ, നാജിയ പനങ്ങാട്ട് (മൂവരും കടവത്തൂർ). സഹോദരങ്ങൾ: സീവാലിൽ കുഞ്ഞബ്ദുല്ല, ഫാത്തിമ, പരേതരായ സീവാലിൽ താഴെ ഒതയോത്ത് ആലി, സീവാലിൽ ഇബ്രാഹിം, സീവാലിൽ യൂസഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.