കക്കട്ടിൽ: കുന്നുമ്മൽ ശ്രീഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും വിമുക്തഭടനുമായ തുണ്ടി പറമ്പത്ത് ടി.പി. കുഞ്ഞിരാമൻ നമ്പ്യാർ (85) നിര്യാതനായി. കോൺഗ്രസ് ബൂത്ത് ഭാരവാഹിയായും ദീർഘകാലം കല്ലാച്ചി ദ്രോണാചാര്യ ആർട്സ് കോളജ് മാനേജറുമായിരുന്നു. ഭാര്യ: വിമലയമ്മ മാരാൻകണ്ടിയിൽ. മക്കൾ: കെ.ആർ. ബിന്ദു (അധ്യാപിക, കൊല്ലം. ഗവ.എം.എൽ.പി, കൊയിലാണ്ടി), ബിജു (എ.എസ്.ഐ നാദാപുരം ,കുന്നുമ്മൽ ശ്രീഭഗവതി ക്ഷേത്രം നവീകരണ കലശം കമ്മിറ്റി പ്രസിഡന്റ്), കെ.ആർ. ബിജി (മലബാർ കാൻസർ സെന്റർ, തലശ്ശേരി). മരുമക്കൾ: സി.കെ. ബാബുരാജ് കൊയിലാണ്ടി (റിട്ട. സെക്ഷൻ ഓഫിസർ കാലിക്കറ്റ് സർവകലാശാല), അജിത് കുമാർ കപ്രത്ത് (മേമുണ്ട), പ്രീതി (അധ്യാപിക, സി.സി.യു.പി, നാദാപുരം).