പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ എടക്കണ്ടി പി. രാഘവൻ നായർ (88) നിര്യാതനായി. കൽപത്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ജനകീയ വായനശാല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ പത്മിനിയമ്മ. മക്കൾ: ഷൈജ (അധ്യാപിക, നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ) ഷൈനി (അധ്യാപിക, സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ, പള്ളൂർ) ഇ. ഷാജു (ഹെഡ്മാസ്റ്റർ, കാരന്നൂർ എ.എൽ.പി സ്കൂൾ). മരുമക്കൾ: എ.കെ. സുധീർ (വട്ടോളി), ഹരീന്ദ്രൻ (മാഹി) ശൃംഖല (കീഴ്പ്പയ്യൂർ). സഹോദരങ്ങൾ: ജാനു അമ്മ (തെരുവത്ത്കടവ്), ലീലയമ്മ (കീഴരിയൂർ), ഓമനയമ്മ (കൊല്ലം), പത്മിനി (കുട്ടമ്പൂര്), പ്രസന്ന (കൂട്ടാലിട), പരേതനായ മോഹൻദാസ്.