പൊന്നാനി: മുതിർന്ന കമ്യൂണിസ്റ്റും അധ്യാപക നേതാവുമായിരുന്ന കോട്ടത്തറ സ്വദേശി വാരിയംപറമ്പിൽ കുമാരൻ മാസ്റ്റർ (84) നിര്യാതനായി. ചെറുവായ്ക്കര ജി.യു.പി.എസ്, വെള്ളീരി ജി.എൽ.പി.എസ്, വെളിയങ്കോട് ന്യൂ ജി.എൽ.പി.എസ്, പുതുപൊന്നാനി ജി.എഫ്.എൽ.പി.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
എ.കെ.ജി.എസ്.ടി.യു, കെ.എസ്.ടി.എ സംഘടനങ്ങളുടെ താലൂക്ക് ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള കുമാരൻ മാസ്റ്റർ കോട്ടത്തറ സഹൃദയ ഗ്രന്ഥശാലയുടെയും പെൻഷനേഴ്സ് യൂനിയന്റെയും ഭാരവാഹിയായിരുന്നു. നിലവിൽ സി.പി.എം കോട്ടത്തറ വെസ്റ്റ് ബ്രാഞ്ചംഗമാണ്.
ഭാര്യ: സരോജിനി. മക്കൾ: വി.കെ. പ്രശാന്ത് (ചെറുവായ്ക്കര ജി.യു.പി.എസ് പ്രധാനാധ്യാപകൻ) ഷീജ, സുധീർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഈശ്വരമംഗലം ശ്മശാനത്തിൽ.