മലപ്പുറം: മലപ്പുറം നഗരസഭ മുൻ ഉപാധ്യക്ഷയും ഡി.സി.സി മുൻ സെക്രട്ടറിയുമായിരുന്ന ഒട്ടുപാറപ്പുറം വീട്ടിൽ കെ.എം. ഗിരിജ (72) നിര്യാതയായി.
ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റ്സ് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും ജവഹര്‍ ബാലജനവേദിയുടെ (ഇപ്പോഴത്തെ മഞ്ച്) സംസ്ഥാന കോ-ഓഡിനേറ്ററുമായിരുന്നു. മഹിള കോൺഗ്രസിന്റെ ജില്ല നേതൃനിരയിലെ സജീവമുഖമായിരുന്നു.
ഭർത്താവ്: പരേതനായ അനിൽകുമാർ. മകൻ: ജിതേഷ് ജി. അനിൽ. പിതാവ്: പരേതനായ കെ.പി. ബാലകൃഷ്ണൻ നായർ. മാതാവ്: പരേതയായ കെ.എം. യശോദര അമ്മ.
സഹോദരങ്ങൾ: കെ.എം. രാജലക്ഷ്മി, കെ.എം. സരള, കെ.എം. ജയശങ്കർ, കെ.എം. ഗോപിനാഥൻ, കെ.എം. ഗീത, പരേതനായ കെ.എം. ഗോവിന്ദരാജ്.
സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.