കരുവാരകുണ്ട്: മരിച്ച ബന്ധുവിനെ കാണാനെത്തിയയാൾ മരണവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മാമ്പുഴ പൊട്ടിയിൽ തയ്യിൽ സൈതാലിക്കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫാണ് (ബാപ്പുട്ടി -49) മരിച്ചത്. പാന്ത്രയിൽ മരിച്ച ഭാര്യാമാതാവിന്റെ സഹോദരന്റെ വീട്ടിലെത്തിയതായിരുന്നു ബാപ്പുട്ടി.
ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുകയായിരുന്നു. ഉടൻ പുന്നക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സാറ. മക്കൾ: മുബഷിർ, ആദിൽ, ഷാമിൽ.