ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് പബ്ലിക് സ്കൂളിന് സമീപം സി. ഹുസൈൻ കോയ (ഹുസൈൻ ഭായി -82) നിര്യാതനായി. ചാലിയം ഗവ. ടിംബർ ഡിപ്പോ കയറ്റിറക്ക് തൊഴിലാളി മൂപ്പനാണ്. മുസ് ലിം ലീഗ്, മുജാഹിദ്, തൊഴിലാളി സംഘടന രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നസീമ, ഫരീദ, സാബിറ, നബീല. മരുമക്കൾ: ഇബ്രാഹിം, ഫൈസൽ, ബുഷർ, മുനവ്വർ. സഹോദരൻ: ഇസ്മയിൽ.