ഒറ്റപ്പാലം: കിണറ്റിൽ വീണ ഗ്രിൽ മുകളിലേക്കു കയറ്റാൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരിയാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.
കിണറിനു മുകളിൽ ഇട്ട ഗ്രിൽ താഴെ വീണത് എടുക്കാൻ ഇറങ്ങിയതാണ് ഹരി. ശ്വാസമെടുക്കാനാകാതെ കിണറിനകത്ത് വീണ ഇദ്ദേഹത്തെ ഷൊർണൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കരക്കുകയറ്റിയത്. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.