കരുവാരകുണ്ട്: ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇരിങ്ങാട്ടിരി ചാമക്കുന്നിലെ പുള്ളിയിൽ അബ്ദുൽ സലാമാണ് (ബാപ്പുട്ടി, 55) മരിച്ചത്. ഫെബ്രുവരി രണ്ടിന് ഭവനംപറമ്പിലാണ് അപകടമുണ്ടായത്. വീട്ടിലേക്ക് നടന്നുപോകുമ്പോൾ സലാമിനെ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജസീന.