ചേമഞ്ചേരി: പരേതനായ തെക്കേ പൊക്രാടത്ത് ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (84) നിര്യാതയായി. മക്കൾ: ടി.പി. മുരളീധരൻ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ, ചേമഞ്ചേരി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ), ഗീത, തങ്കമണി, സുധ. മരുമക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട. സൂപ്രണ്ട് ഡി.ഡി.ഇ, കോഴിക്കോട്), ബാലകൃഷ്ണൻ ആറാഞ്ചേരി (റിട്ട. സി.ഐ തമിഴ്നാട് പൊലീസ്), ചന്ദ്രശേഖരൻ കോട്ട് (റിട്ട. അധ്യാപകൻ ഷൊർണൂർ), ടി.കെ. വിജയ (റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ). സഹോദരങ്ങൾ: കന്മന ശ്രീധരൻ മാസ്റ്റർ, കന്മന ഭാസ്കരൻ, പ്രസന്ന ഇടുമ്മൽ, ഉഷ മഠത്തിൽ അരിക്കുളം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.