വേളം: പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ശാന്തിനഗറിലെ മോരങ്ങാട്ട് എം. സിദ്ദീഖ് (56) നിര്യാതനായി. ഹയർസെക്കൻഡറി മലയാളം കരിക്കുലം (എസ്.ഇ.ആർ.ടി) കമ്മിറ്റിയംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റിയംഗം, കെ.എച്ച്.എസ്.ടി.യു സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ, കുറ്റ്യാടി ‘സിഗേററ്’ മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹത്തിന്റെ ‘ചവേലടച്ചികൾ തച്ചുടയ്ക്കുന്ന മൗനം’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റിയംഗം, ബൈത്തുസ്സകാത് വേളം ചാപ്റ്റർ മെംബർ, ചെറുകുന്ന് സംസ്കൃതി സാംസ്കാരിക വേദി സെക്രട്ടറി, ശാന്തി എജുക്കേഷൻ ട്രസ്റ്റ് മെംബർ, ദിശ എജുസപ്പോർട്ട് വേളം അക്കാദമിക് ചെയർമാൻ, വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കുകയാണ്. ഐ.സി.എച്ച്.എസ്.എസ് ശാന്തപുരം, പീവീസ് പബ്ലിക് സ്കൂൾ, നിലമ്പൂർ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സുമയ്യ കാളാച്ചേരി തീക്കുനി (അധ്യാപിക, ജി.യു.പി.എസ്, നാദാപുരം). മക്കൾ: ഹാദി മുഹമ്മദ് (നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ്, ബംഗളൂരു), ഷഹൽ സനീൻ (ബിരുദ വിദ്യാർഥി ചെന്നൈ), ശാമിൽ റസ്മി (ബിരുദ വിദ്യാർഥി ഫാറൂഖ് കോളജ്), ലാമിയ റിയ (വിദ്യാർഥിനി വേളം ഹൈസ്കൂൾ). സഹോദരങ്ങൾ: അഹ്മദ് കുമ്പളംകണ്ടി (കായക്കൊടി ഗ്രാമപഞ്ചായത്ത് മെംബർ), എം. മുഹമ്മദ്സലീം (മുൻ അധ്യാപകൻ ചെറുകുന്ന് ഗവ. യു.പി സ്കൂൾ, ശാന്തി എജുക്കേഷനൻ ട്രസ്റ്റ് സെക്രട്ടറി, വെൽഫെയർ പാർട്ടി ചെറുകുന്ന് യൂനിറ്റ് പ്രസിഡന്റ്), എം. അഷ്റഫ് (എസ്.ഡി.പി.ഐ ശാന്തിനഗർ ബ്രാഞ്ച് പ്രസിഡന്റ്), കെ.പി.ആർ. സുമയ്യ കരീം (ചെറിയകുമ്പളം), സുബൈർ.