തളിപ്പറമ്പ്: കടമ്പേരിയിലെ പരേതനായ ചെറുവാടത്തിൽ കുഞ്ഞിരാമന്റെ ഭാര്യ കോക്കാടൻ പാറു (95) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. സി.ആർ.പി.എഫ്), നാരായണൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫിസ്), രവീന്ദ്രൻ (ഗവ. എൽ.പി സ്കൂൾ കോടല്ലൂർ), രാഘവൻ (റിട്ട. ടീച്ചർ, അന്നൂർ യു.പി സ്കൂൾ, പ്രസിഡന്റ് കടമ്പേരി ഇളനീർപടി സംഘം), വിമല (മയ്യിൽ), നിർമല (കോലത്തു വയൽ), കമല (കീഴാറ്റൂർ).
മരുമക്കൾ: ഗോപാലൻ (റിട്ട. സീനിയർ മാനേജർ, മയ്യിൽ സർവിസ് സഹകരണ ബാങ്ക്), പ്രഭാകരൻ (കോൺട്രാക്ടർ), ജനാർദനൻ (റിട്ട. എസ്.ഐ), തങ്കമണി (കമ്പിൽക്കടവ്), പ്രീത (കക്കാട്), വനജ (കീഴാറ്റൂർ), ബീന (ടീച്ചർ, വയലപ്ര എ.എൽ.പി സ്കൂൾ), സഹോദരങ്ങൾ: പരേതരായ അപ്പു, കോരൻ, നാരായണൻ, നാരായണി.