പട്ടാമ്പി: നടുവട്ടം കിഴുമുറി കുറുവാന്തൊടി കെ.വി. ജയം (83) നിര്യാതയായി. ആമയൂർ സൗത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കുറുവാന്തൊടി മധുസൂദനൻ(റിട്ട. ഹെഡ്മാസ്റ്റർ, വിളയൂർ യൂനിയൻ എ.എൽ.പി സ്കൂൾ).
മക്കൾ: സന്തോഷ്, അനിത, ഷാജി (ഹെഡ്മാസ്റ്റർ, ഷൊർണൂർ എ.യു.പി സ്കൂൾ). മരുമക്കൾ: ഇ. മോഹൻദാസ്, കെ.പി. സിന്ധു (അധ്യാപിക, ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം), സി.എസ്. ബബിത (അധ്യാപിക, കെ.വി.ആർ ഹൈസ്കൂൾ, ഷൊർണൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.