ലക്കിടി: ലക്കിടി കൂട്ടുപാതക്ക് സമീപം സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് കോളജ് അധ്യാപകൻ മരിച്ചു.
ലക്കിടി നെഹ്റു കോളജ് ഓഫ് ആർക്കിടെക്ചർ വിഭാഗത്തിലെ അസി. പ്രഫസറും പാലക്കാട് മരുതറോഡ് ചന്ദ്രനഗർ ഐശ്വര്യ കോളനി അക്ഷയ വീട്ടിൽ രാജൻ മേനോന്റെ മകനുമായ അക്ഷയ് ആർ. മേനോൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.40 ഓടെയാണ് അപകടം.
പാലക്കാട്ടുനിന്ന് ലക്കിടിയിലെ കോളജിലേക്ക് വരുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ശോഭന രാജൻ. സഹോദരി: ഐശ്വര്യ.