കോട്ടായി: പാചകത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടായി കീഴത്തൂർ, കുന്നംപറമ്പ് മുഹമ്മദ് മൊയ്തുവിന്റെ മകൻ ഇസ്മയിൽ (45) ആണ് പുള്ളോട്ട് ജോലിക്കിടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ആത്തിക്ക. ഭാര്യ: റിയാന. മക്കൾ: ഹിസാന, റിൻസാന, റയ്ഹ ഫാത്തിമ. സഹോദങ്ങൾ: ഹലീമ, ഷമീറ.