വേങ്ങര: കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ അബൂബക്കർ മൗലവി (89) നിര്യാതനായി. വേങ്ങര പഞ്ചായത്ത് 13ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കുഴിച്ചിന മഹല്ല് പ്രസിഡന്റ്, കെ.എൻ.എം കുറ്റൂർ ശാഖ പ്രസിഡന്റ്, കുറ്റൂർ സലഫി മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
എടക്കാപ്പറമ്പ് ജി.എൽ.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഷീദ്, ഖലീൽ റഹ്മാൻ, ഷരീഫ, നസീറ, നജ്മ. മരുമക്കൾ: വി.പി. അബ്ദുൽ അസീസ് വള്ളിക്കുന്ന്, അയ്യൂബ് കുരുണിയൻ ചാത്രത്തൊടി, ജാഫർ പാങ്ങാട്ട് ഊരകം, സഫിയ, മുനീറ.