തിരുവമ്പാടി: കൊച്ചീലാത്ത് ജോർജ് (ദേവസ്യ -74) ബംഗളൂരുവിൽ നിര്യാതനായി. തിരുവമ്പാടി സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ലീലാമ്മ (റിട്ട. അധ്യാപിക, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ). തിരുവമ്പാടി മീമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: റോഷ്നി (ഓസ്ട്രിയ), രാഖി (ബംഗളൂരു), ഷെറിൻ (ഹോങ്കോങ്), ജിതിൻ (ബംഗളൂരു). മരുമക്കൾ: മാത്യു, സന്തോഷ്, സതീഷ്, ജിഷ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.