രാമപുരം: മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടറും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പുഴക്കാട്ടിരി ചെരക്കാപറമ്പിലെ തൂമ്പലക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി (93) നിര്യാതനായി.ഭാര്യ: കക്കാട്ടുപറമ്പിൽ ഫാത്തിമ. (പാലോളിപ്പറമ്പ). മക്കൾ: ഖദീജ, സൈനബ, മൂസ, സഫിയ, ബഷീർ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം).മരുമക്കൾ: കക്കാട്ടിൽ സുബൈർ ഹാജി (പുഴക്കാട്ടിരി), ആലിക്കപ്പറമ്പിൽ ഹക്കീം (വെള്ളില), നടുവഞ്ചേരി ശരീഫ (പുഴക്കാട്ടിരി), തൈക്കാടൻ മൂസ (കടുങ്ങപുരം), ചാലിയം ചെരക്കാപ്പറമ്പിൽ റസീന (പാണായി).