നീലേശ്വരം: രാജ്യ പുരസ്കാർ അവാർഡ് ജേതാവും ഗുരുപൂജ അവാർഡ് ജേതാവും യക്ഷഗാന കലാകരനുമായ നീലേശ്വരം പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) നിര്യാതനായി. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ വിദേശത്തും ഒട്ടനവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി (പട്ടേന). മക്കൾ: ജയന്തി (അംഗൻവാടി സൂപ്പർവൈസർ), അനിത, സുബ്രഹ്മണ്യൻ. മരുമക്കൾ: വിജയൻ (പാലക്കുഴി), സുരേന്ദ്രൻ (കൊടക്കാട്), ധന്യ (തൃത്താല). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പട്ടേന പാലക്കുഴിയിൽ.