വളയനാട്: ശ്രീവളയനാട് ദേവീക്ഷേത്ര മേൽശാന്തി കോഴിപ്പറമ്പ് ഇല്ലത്ത് പത്മനാഭൻ മൂസ്സത് (68) നിര്യാതനായി. പരേതരായ കൃഷ്ണൻ മൂസ്സതിന്റെയും സുഭദ്ര മനയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: രാധിക (നീലേശ്വരം), നകുലൻ മൂസ്സത്, ധന്യൻ മൂസ്സത്. മരുമക്കൾ: ഉണ്ണികൃഷ്ണൻ പിടാരർ (നീലേശ്വരം), ഷെസ്ന (വളപട്ടണം). സഹോദരങ്ങൾ: കൃഷ്ണകുമാർ മൂസ്സത്, പ്രസന്ന, വിജയൻ മൂസ്സത്, ബാലചന്ദ്രൻ മൂസ്സത് (ശശി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മാങ്കാവ് ശ്മശാനത്തിൽ.