തളിപ്പറമ്പ്: ബക്കളം ഹൈവേയിലെ ബസ്മല ഭവനിൽ എ. റുഖിയ (52) നിര്യാതയായി. പരേതനായ അബ്ദുല്ലയുടെയും പട്ടുവത്തെ അസ്മയുടെയും മകളാണ്. ഭർത്താവ്: എം.എ. മുഹമ്മദ് അഷറഫ് (മേഘദൂത് ടൂർസ് ആൻഡ് ട്രാവൽസ്). മക്കൾ: എം.എ. ഫാത്തിമ ലിയാന (ബി.എഡ് വിദ്യാർഥിനി, കണ്ണൂർ സർവകലാശാല, മാങ്ങാട്ടുപറമ്പ്), എം.എ. മുഹമ്മദ് ലിബ്ദ (ബി.ടെക് വിദ്യാർഥി, എറണാകുളം). മരുമകൻ: അഷ്റഫ് കരിമ്പം (അധ്യാപകൻ, സർ സയ്യിദ് സ്കൂൾ കരിമ്പം). സഹോദരങ്ങൾ: സുബൈർ, ശിഹാബ് (ഇരുവരും ബഹ്റൈൻ), ഫാത്തിബി, ഫായിസ (ഇരുവരും പട്ടുവം).