കൂത്തുപറമ്പ്: മൂര്യാട് സെൻട്രൽ ഉഷസ് നിവാസിൽ എം.പി. കുഞ്ഞിരാമൻ മേസ്ത്രി (76) നിര്യാതനായി. കോൺക്രീറ്റ് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവാണ്. ലോഹ്യ വിചാരവേദി സംസ്ഥാന സമിതി അംഗവും സമാജ് വാദി ജനപരിഷത്ത് കണ്ണൂർ ജില്ല പ്രസിഡന്റുമായിരുന്നു. ഭാര്യ: സുശീല. മക്കൾ: ജയരാജ് (പ്രവാസി), ഉഷ (അധ്യാപിക, എ.ആർ.എൻ.എച്ച്.എസ്.എസ് ചെണ്ടപ്രായം, മലപ്പുറം). മരുമക്കൾ: ശശികുമാർ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് ഒളകര, മലപ്പുറം), സുജീഷ (പെരുന്താറ്റിൽ). സഹോദരങ്ങൾ: ചോയിച്ചി, പരേതരായ അപ്പക്കുഞ്ഞി, ചെറിയപ്പ, വെളുങ്ങൻ, നാരായണൻ, കുഞ്ഞമ്മ, വെള്ളച്ചി.